
പുതുവത്സരത്തെ വരവേൽക്കാൻ കേരളം ആഘോഷിച്ചത് 108 കോടി രൂപയുടെ മദ്യത്തിൽ. ക്രിസ്മസ്- പുതുവത്സര സീസണില്‍ 712.96 കോടിയുടെ മദ്യം വിറ്റഴിച്ചു. ഇക്കുറി കൊച്ചിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് രവിപുരം ഔട്ട്‌ലെറ്റിലാണ്. 92.31 ലക്ഷം രൂപയാണ് രവിപുരത്തെ വരുമാനം.
read also: പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു
കഴിഞ്ഞ 10 ദിവസംകൊണ്ട് ബവ്കോ 543 കോടി രൂപയുടെയും നാലു ദിവസംകൊണ്ടു കൺസ്യൂമർഫെഡ് 40.5 കോടിയുടെയും മദ്യമാണു വിറ്റത്.
കഴിഞ്ഞ വര്‍ഷം പുതുവത്സരത്തലേന്ന് ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡും ചേർന്നു ചില്ലറ വിൽപനശാലകളിലൂടെ സംസ്ഥാനത്തു വിറ്റത് 111.04 കോടി രൂപയുടെ മദ്യമാണ്.
Post Your Comments