KeralaLatest News

മലയാളികൾക്ക് സന്തോഷവാർത്തയുമായി റെയിൽവേ: തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂടും

തിരുവനന്തപുരം: മലയാളികൾക്ക് റെയിൽവെയുടെ പുതുവത്സര സമ്മാനം. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടുന്നു. നിലവിൽ 16 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിന് പകരം 20 കോച്ചുകളുള്ള ട്രെയിനാകും സർവീസ് നടത്തുക. ഇതിനായി പുതിയ റേക്ക് എത്തിച്ചിട്ടുണ്ട്.

റെയിൽവേ ബോർഡാണ് തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. കോച്ചുകൾ കൂടുന്നതിനായി പുതിയ റേക്ക് തന്നെയാണ് എത്തിച്ചതോടെ നിലവിലുള്ള 16കോച്ചുകളുള്ള റേക്ക് ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതിനായി ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവിൽ ഈ വന്ദേഭാരതിന് എട്ട് കോച്ചുകൾ മാത്രമാണുള്ളത്.

രാജ്യത്ത് 183ശതമാനം വരെ ഒക്യുപെൻസിയുള്ള ട്രെയിനാണ് തിരുവനന്തപുരം- കാസർകോട് വന്ദേഭാരത്. ഇതിൽ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്ഥിതിക്ക് ഇതോടെ മാറ്റം വരുമെന്നാണ് വിശ്വാസം. എന്നാൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – മംഗളൂരു വന്ദേഭാരതിലെ എട്ട് കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം – ബംഗളൂരു, തിരുവനന്തപുരം – കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക എന്നീ ആവശ്യങ്ങൾ പരിഗണിച്ചില്ല. സംസ്ഥാനത്ത് രണ്ട് വന്ദേഭാരത് സർവ്വീസുകളാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളതും വരുമാനമുള്ളതുമായ വന്ദേഭാരത് സർവ്വീസുകളാണ് കേരളത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button