KeralaLatest NewsNews

11 വയസുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ: സംഭവം വൈക്കം താലൂക്ക് ആശുപത്രിയിൽ

ഇന്ന് വൈകിട്ട് 4.30-ന് സംഭവം നടന്നത്

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ ​ പരിക്കേറ്റ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. ഇന്ന് വൈകിട്ട് 4.30-ന് സംഭവം നടന്നത്. ചെമ്പ് സ്വദേശി എസ്. ദേവതീർഥിനെയാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നൽ ഇട്ടത്. വീണതിനെ തുടർന്നു തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഈ സമയത്താണ് ആശുപത്രിയില്‍ വൈദ്യുതി പോകുന്നത്. സ്റ്റിച്ചിടുന്ന റൂമില്‍ വൈദ്യുതി ഇല്ലാത്തതെന്താണെന്ന് മാതാപിതാക്കള്‍ ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

read also: പീഡന ശ്രമം ചെറുത്ത യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി: മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ
ജനറേറ്ററ്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ ഡീസലില്ല എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ കൂടി സഹായത്തോടെയാണ് മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ തലയില്‍ സ്റ്റിച്ചിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button