
ദുബായ് : ദുബായ് മുഹൈസിനയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു.
ഇന്നലെ ഉച്ചയ്‌ക്കാണ് ദാരുണ സംഭവം. കുനിയിൽ അസീസിന്റെയും സഫിയയുടെയും മകനാണ്. നിയമ നടപടി ക്രമങ്ങൾക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Post Your Comments