
കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ ലൈംഗികാക്രമണ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം. കേസില്‍ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. നടനും എം.എല്‍.എ യുമായ മുകേഷിനെതിരായ കുറ്റപത്രവും സമര്‍പ്പിച്ചു.
Read Also: ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചെന്ന് പരാതി : ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ
നേരത്തേ നടിയുടെ പരാതിയില്‍ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവരുടെപേരില്‍ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടന്‍ മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ വിച്ചു, നോബിള്‍ എന്നിവരുടെപേരിലുമാണ് കേസെടുത്തിരുന്നത്.
Post Your Comments