KeralaLatest News

തിരുവനന്തപുരത്ത് യാക്കൂബ് മേമന്റെ പേരിൽ ഹോട്ടലിന് ഭീഷണി : തെരച്ചിൽ നടത്തി പൊലീസ്

കഴിഞ്ഞ ദിവസം പൂക്കോട് വെറ്റിനറി സർവകലാശാലയിലും ബോംബ് ഭീഷണി വന്നിരുന്നു. വൈസ് ചാൻസലർക്കും രജിസ്‌ട്രാർക്കും ഇ-മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി എത്തിയത്

തിരുവനന്തപുരം: തലസ്ഥാനത്ത് ബോംബ് ഭീഷണി. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയിൽ സന്ദേശമെത്തിയത്. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്.

മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. മാധ്യമ സ്ഥാപനങ്ങളിലുൾപ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലീസ് തെരച്ചിൽ നടത്തുകയാണ്.

കഴിഞ്ഞ ദിവസം പൂക്കോട് വെറ്റിനറി സർവകലാശാലയിലും ബോംബ് ഭീഷണി വന്നിരുന്നു. വൈസ് ചാൻസലർക്കും രജിസ്‌ട്രാർക്കും ഇ-മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി എത്തിയത്. പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നായിരുന്നു ഭീഷണി.

സർവകലാശാലയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നായിരുന്നു സന്ദേശം എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button