KeralaNews

കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ച: സിപിഎം റിപ്പോർട്ട്

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പാർട്ടിയിലെ ശക്തികേന്ദ്രങ്ങളിൽ നിന്നുള്ള വോട്ട് ചോർച്ച ആശങ്കയുണർത്തി. ബിജെപി വളരുന്നുവെന്നും, കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത വോട്ട് ചോര്‍ച്ചയെന്നും സിപിഐഎം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. താഴെത്തട്ടില്‍ അണികളുംനേതാക്കളും തമ്മില്‍അകലം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

തളിപ്പറമ്പില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്നലെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ ഭാഗമായ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളില്‍ മൂന്നിടത്തും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത് എന്നതുള്‍പ്പടെ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടിലെ ഭാഗത്താണ് പ്രധാനപ്പെട്ട പരാമര്‍ശങ്ങളുള്ളത്.കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത അപ്രതീക്ഷിത വോട്ട് ചോര്‍ച്ചയുണ്ടായി.

ബിജെപിയുടെ സാന്നിധ്യം പലയിടങ്ങളിലും വര്‍ധിച്ചു. വോട്ട് വര്‍ധന ബിജെപി പലയിടങ്ങളിലും ഉണ്ടാക്കിയത് അപ്രതീക്ഷിതമാണ്. ബിജെപിക്ക് നേട്ടമുണ്ടായത് ശ്രദ്ധയോടും ഗൗരവത്തോടും കൂടി വീക്ഷിക്കേണ്ടതാണ് എന്നത് എടുത്ത് പറയുന്നു. തുടര്‍ഭരണത്തിലെ രാഷ്ട്രീയ പ്രതിസന്ധി, ഇ പി ജയരാജന്‍ – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച, ആത്മകഥാ വിവാദം, മനു തോമസ് ഉന്നയിച്ച സ്വര്‍ണക്കടത്ത് ആരോപണങ്ങൾ, നേതാക്കളുടെ ബിനാമി സ്വത്ത് സമ്പാദന ആരോപണങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ജയരാജന്‍ ഒഴിവായേക്കുമെന്നാണ് സൂചനകൾ. നിലവിലെ ടേം വ്യവസ്ഥ പ്രകാരം എം വി ജയരാജന്‍ മാറേണ്ട സാഹചര്യം ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഒഴിഞ്ഞേക്കും. കെ കെ രാഗേഷോ ടി വി രാജേഷോ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്താനും സാധ്യതയുണ്ട്. മൂന്നാം തീയതിയാണ് സമ്മേളനം സമാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button