Latest NewsKeralaNews

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ വൈരാഗ്യം; ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ

തൃശൂര്‍: മുണ്ടൂര്‍ വേളക്കോട് ഓയില്‍ ഗോഡൗണിന് തീയിട്ട് മുന്‍ജീവനക്കാരന്‍. ഇയാള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് ഗോഡൌണിന് തീയിട്ടതെന്ന് പ്രതി ടിറ്റോ തോമസ് പൊലീസിന് മൊഴി നല്‍കി. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. വേളക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗള്‍ഫ് പെട്രോ കെമിക്കല്‍സ് ഓയില്‍ കമ്പനിയില്‍ പുലര്‍ച്ചെയാണ് തീ പടര്‍ന്നത്. ആദ്യഘട്ടത്തില്‍ കാരണം വ്യക്തമായിരുന്നില്ല. പിന്നീടാണ് തീവെച്ചത് താനാണെന്ന് പറഞ്ഞ്, മുന്‍ജീവനക്കാരന്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ കീഴടങ്ങിയത്.

Read Also: സാമൂഹിക ബോധവും രാഷ്ട്രീയ സാക്ഷരതയും ഉള്ള ക്യാമ്പസുകള്‍ ഉണ്ടാവണം : മുഖ്യമന്ത്രി

കുന്നംകുളം, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 8 യൂണിറ്റ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി അഞ്ച് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ റബര്‍ എസ്റ്റേറ്റിലേക്കും തീ പടര്‍ന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button