
റമദാൻ, പെസഹാ കാലയളവുകളിൽ ഗാസയിൽ താൽക്കാലിക വെടിനിർത്തൽ എന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിർദ്ദേശം ഇസ്രായേൽ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച രാവിലെ അറിയിച്ചു. മുമ്പ് സമ്മതിച്ച വെടിനിർത്തലിൻ്റെ ആദ്യ ഘട്ടം അവസാനിച്ചു മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ നിർദേശം.
വിറ്റ്കോഫിൻ്റെ നിർദ്ദേശത്തിന്റെ ആദ്യ ദിവസം തന്നെ, ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളിൽ പകുതി പേരെയും, മരിച്ചവരെയും വിട്ടയക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സ്ഥിരമായ വെടിനിർത്തൽ കരാറിന് ശേഷം ശേഷിക്കുന്ന ബന്ദികളെ കൂടി വിട്ടയക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിരമായ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് നിലവിലെ വെടിനിർത്തൽ നീട്ടാനുള്ള നിർദ്ദേശം വിറ്റ്കോഫ് മുന്നോട്ടുവച്ചതെന്ന് നെതന്യാഹുവിന്റെ ഓഫീസ് കൂട്ടിച്ചേർത്തു.
Post Your Comments