
തിരുവനന്തപുരം: ലഹരിയും അക്രമസംഭവങ്ങളും ഗൗരവത്തോടെ കാണണമെന്നതില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും രണ്ട് നിലപാടില്ല. ലഹരി തടയുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു. സിനിമയും സീരീയലുമെല്ലാം അക്രമത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് സിനിമാ ഡയലോഗിലൂടെയാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ലഹരിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ആക്ഷന്‍ പ്ലാനിന് ഒപ്പം നില്‍ക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഉറപ്പ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ചേര്‍ത്തുള്ള ആലോചനായോഗം ഇക്കാര്യത്തില്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ വൈരാഗ്യം; ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ
പുതിയ തലമുറ വല്ലാതെ അസ്വസ്ഥരാണ്. എവിടെയും നടക്കുന്നത് കടുത്ത മത്സരമാണെന്നും കുട്ടികള്‍ക്ക് ശത്രുതാമനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്റി നാര്‍ക്കോട്ടിക് സെല്‍ കേരളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപിയാണ് ഇതിന്റെ തലവന്‍. പൊതുജനങ്ങള്‍ക്ക് ഇതില്‍ വിവരങ്ങള്‍ നല്‍കാം. മയക്കുമരുന്ന് വില്‍പ്പനക്കാരുടെ യഥാര്‍ത്ഥ സ്രോതസ്സില്‍ എത്തിച്ചേരാന്‍ ശ്രമം നടത്തിയിട്ടുണ്ട്.87,702 കേസുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2024-ല്‍ 24,517 പേരെയാണ് അറസ്റ്റ് ചെയ്തത്. വിമുക്തി ഫലപ്രദമായി നടക്കുന്നുണ്ട്. 100 കോടിയില്‍ താഴെയാണ് പിടിച്ചെടുത്ത ലഹരിയുടെ മൂല്യം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് തോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷഹബാസിന്റെ കുടുംബത്തിന്റെ വികാരത്തോടൊപ്പമാണ് സര്‍ക്കാര്‍. ആരാണ് പ്രതി എന്ന് നമ്മള്‍ പറയണ്ട. പൊലിസ് കാര്യക്ഷമമായി അന്വേഷിക്കും. സമീപ കാല സംഭവങ്ങള്‍ അതീവ ഗൗരവതരമാണ്. ഒറ്റപെട്ടു പരിശോധിക്കേണ്ട വിഷയം അല്ല. പല മുഖങ്ങളും പല തലങ്ങളും ഉള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments