Latest NewsNewsIndia

ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ട യുവാവിന് 1500 രൂപ പിഴയിട്ട് ബെംഗളുരു പോലീസ്

ശിവാജിനഗറിലെ ബ്രോഡ്വേ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് പ്രശാന്ത് ഐപിഎല്‍ മത്സരം കണ്ടത്

ബെംഗളുരു : ബെംഗളുരുവില്‍ ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ട യുവാവിന് പിഴയിട്ട് പോലീസ്. 1,500 രൂപയാണ് ബെംഗളുരു ട്രാഫിക് പോലീസ് പിഴയിട്ടത്. ബെംഗളുരു സ്വദേശി പ്രശാന്തിനാണ് പിഴ നല്‍കേണ്ടി വന്നത്.

ശിവാജിനഗറിലെ ബ്രോഡ്വേ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് പ്രശാന്ത് ഐപിഎല്‍ മത്സരം കണ്ടത്. അവിടെയുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പ്രശാന്തിനെതിരെ പിഴ ചുമത്തിയ ശേഷം താക്കീത് നല്‍കി ബോധവത്കരണ ക്ലാസിന് അയച്ചതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button