ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിനെ ഖത്തര്‍ സ്വാഗതം ചെയ്തു

 

അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിനെ ഖത്തര്‍ സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.ഇരു രാജ്യങ്ങളുടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയും സമവായത്തോടെ സുസ്ഥിര സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് കരാറെന്ന് മന്ത്രാലയം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ അഗാധമായ നന്ദിയും മന്ത്രാലയം അറിയിച്ചു. സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ പൂര്‍ണ്ണ പിന്തുണ ആവര്‍ത്തിച്ചു.

Share
Leave a Comment