Election News

ബിനീഷ് കോടിയേരിയുടെ പേരില്‍ വ്യാജ എഫ്ബി അക്കൗണ്ട് ഉണ്ടാക്കി വര്‍ഗീയത പരത്തുന്നു : ഫോണ്‍ നമ്പര്‍ സഹിതം തെളിവ് നല്‍കി

തലശ്ശേരി: ബിനീഷ് കോടിയേരിയുടെ പേരില്‍ വ്യാജ എഫ്ബി അക്കൗണ്ട് ഉണ്ടാക്കി വര്‍ഗീയത പരത്തുന്നു, തെളിവ് സഹിതം പൊലീസില്‍ പരാതി നല്‍കി . സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേരില്‍ വ്യാജപ്രചരണം നടത്തുന്നതിനെതിരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി രംഗത്ത് വന്നിരിക്കുന്നത്.

രാഷ്ട്രീയ സംവാദം എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ തുടങ്ങി നിരവധി ഗ്രൂപ്പുകളിലൂടെയും ഫെയസ്ബുക്ക് അക്കൗണ്ടുകളിലൂടെയും എന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്നും തലശ്ശേരി എ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ചിത്രമുള്ള വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ഇത്തരം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും വിവിധ ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് പറയുന്ന ചില വാട്സാപ്പ് ഗ്രൂപ്പുകള്‍, നമ്പറുകള്‍ ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍, അക്കൗണ്ടുകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ബിനീഷ് പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. +97433110109 നിസാര്‍ കിണവക്കല്‍ (ഗള്‍ഫ് നമ്പര്‍, രാഷ്ട്രീയ സംവാദം വാട്സാപ്പ് ഗ്രൂപ്പ്), +96893542749 (ഗള്‍ഫ് നമ്പര്‍, ജനകീയ ഭരണാധികാരി വാട്സാപ്പ് ഗ്രൂപ്പ്) എന്നിവയിലൂടെയും ഫെയ്സ്ബുക്കില്‍ IUML പാലോത്ത് ഖാദര്‍, ബാദുഷ അണ്ടത്തോട്, ഷരീഫ് മുക്കം, അഖില്‍ ജനാര്‍ദ്ദനന്‍ തൊടുപുഴ, ഗ്രീന്‍ സൈബര്‍ ഫോറം, മുഹമ്മദ് ബഷീര്‍, വി ടി ബലറാം എംഎല്‍എ എന്ന പേജ്, സിബി മാത്യു സിബി തുടങ്ങിയ വിവരങ്ങളാണ് ബിനീഷ് പരാതിയോടൊപ്പം പോലീസിന് സമര്‍പ്പിച്ചിരിക്കുന്നത്.

മദ്രസയില്‍ തീവ്രവാദം പഠിപ്പിക്കുന്നു തുടങ്ങിയ മുസ്ലിം വിരുദ്ധ പോസ്റ്റുകളാണ് ബിനീഷിന്റെ പേരില്‍ പ്രചരിക്കുന്നത്. ബിനീഷിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിട്ടുള്ള ബിനീഷ് കോടിയേരി എന്ന അക്കൗണ്ടിലാണ് ഇത്തരം വര്‍ഗീയത പരത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്താണ് വിവിധ ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button