KeralaLatest NewsNews

മീന്‍കച്ചവടക്കാരന്​ കോവിഡ് സ്​ഥിരീകരിച്ചതോടെ ജില്ലയിൽ ആറ്​ പഞ്ചായത്തുക​ള്‍ അ​ട​ച്ചു​പൂ​ട്ടി

കോ​ഴി​ക്കോ​ട്: കോഴിക്കോട്​ ജില്ലയില്‍ മീന്‍ കച്ചവടം നടത്തുന്ന ആൾക്ക് ​കോവിഡ് സ്​ഥിരീകരിച്ചതോടെ ആറ്​ പഞ്ചായത്തുക​ള്‍ അ​ട​ച്ചു​പൂ​ട്ടി. ജി​ല്ല​യി​ലെ വ​ട​ക​ര താ​ലൂ​ക്കി​ല്‍ ഉൾപ്പെട്ട തൂ​ണേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യ​ക്തി​ക്കാണ്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്​. പ്ര​സ്തു​ത വ്യ​ക്തി ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല വ്യ​ക്തി​ക​ളു​മാ​യും സമ്പർക്കം പുലര്‍ത്തിയിരുന്നു.

ഈ സാഹചര്യത്തിൽ ​ ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ള്‍ അതിതീവ്ര സോ​ണാ​ക്കി ക​ല​ക്ട​ര്‍ സാം​ബ​ശി​വ റാ​വു പ്ര​ഖ്യാ​പി​ച്ചു. തൂ​ണേ​രി, പു​റ​മേ​രി, നാ​ദാ​പു​രം, കു​ന്നു​മ്മ​ല്‍, കുറ്റിയാടി, വ​ള​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 40, 45, 46 വാ​ര്‍ഡു​ക​ളുമാണ്​ ക​ണ്ടെ​യ്ന്‍മെന്റ് ​ സോ​ണാ​ക്കിയത്.

അതേസമയം, സംസ്ഥാനത്ത് ഒരാൾ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. അബുദാബിയിൽ നിന്ന് നാട്ടിലെത്തി ചികിത്സയിലായിരുന്നു. ഈ മാസം 27നാണ് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.

ഇദ്ദേഹത്തിന്റെ എല്ലാവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച്‌ സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്.

ALSO READ: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസ്സുള്ള തെലുങ്കാന സ്വദേശിയാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്ന ഇയാളെ പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എമ്മില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button