Latest NewsNewsIndia

ഇന്ത്യയുടെ പേര് ഭാരതമെന്നാക്കമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി • ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നിലവില്‍ ഭരണഘടനയില്‍ ‘ഭാരതം’ എന്ന് ഇന്ത്യയെ വിളിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്.

ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാൻ കോടതിക്ക് നിർദേശം നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ബെഞ്ച് ഇതേ ആവശ്യവുമായി ഹർജിക്കാരന് വേണമെങ്കിൽ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു.

“നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്? നിലവില്‍ തന്നെ ഭരണഘടനയിൽ ഇന്ത്യയെ “ഭാരതം” എന്ന് വിളിക്കുന്നുണ്ട്. ”- ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ജസ്റ്റിസുമാരായ എ.എസ്. ബോപണ്ണയും ഋഷികേശ് റോയിയും ഉള്‍പ്പെട്ട ബഞ്ച് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

ഡൽഹി നിവാസിയായ നമ എന്നയാളാണ്​ ഹര്‍ജി നൽകിയത്​. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തിന്റെറ പേര് ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കാൻ അനുയോജ്യമായ സമയം ഇതാണെന്ന്​ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. കൊളോണിയല്‍ ഭരണത്തി​​ന്റെ ഹാങ്ങോവര്‍​ മാറാത്തത്​ കൊണ്ടാണ്​ ഇന്ത്യ എന്ന പേര്​ നില നിർത്തുന്നതെന്നും ഹര്‍ജിയിൽ പറഞ്ഞിരുന്നു.

സമാനമായ ആവശ്യവുമായെത്തിയ ഒരു ഹർജി 2016ൽ സുപ്രീം കോടതി തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button