literatureworldpoetry

മേല്‍വിലാസം ഇല്ലാത്തവള്‍

 

കവിത/ വിഷ്ണു എസ് നായര്‍
മിഥുന മാസകാറ്റേറ്റു വാടിയ ആ പിഞ്ചു-
വദനമെന്‍ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു.
കണ്ടാല്‍ ഒരിറ്റു ജീവമയമില്ല-
വാടിക്കരിഞ്ഞു പോയാപിഞ്ചു കുഞ്ഞ്..

അമ്മെയെന്നൊന്നു ഉറക്കെ വിളിക്കുവാന്‍ ആ കുഞ്ഞി-
നുമിനീര് പോലും നനയ്ക്കുവാനില്ല.
അതൊരു പെണ്‍കുഞ്ഞ്.. നാളെ ഈ നാടിനു-
നന്‍മ മരംപോലെ ആകേണ്ടവള്‍.
കാറ്റേറ്റു കൈത്തലം വരണ്ടുണങ്ങി,-
മുടിമുഴുവന്‍ ജഡപോലെയായിതീര്‍ന്നു.
കണ്ണീരുപോലുമില്ലിന്നിവള്‍ക്ക്, കരയുമ്പോള്‍-
കരുത്തേകാന്‍ ആരുമില്ല.

അവള്‍ ഒരനാഥബാല്യം നാളെ ഈ തെരുവില്‍
അലഞ്ഞു തിരിയേണ്ടുന്നവള്‍
അവളെ നോക്കി ഇന്നീ സമൂഹം വ്യഥ
പശ്ചാത്തപിച്ചു കടന്നുപോകും.
നാളെയവളീ സമൂഹത്തില്‍, അംഗലാവണ്യ-
പൂര്‍ണിതയകുമ്പോള്‍ ഇന്നലെ വ്യഥ-
സഹതപിച്ചയീ സമൂഹം വേശ്യയെന്നോമന-
പേരാല്‍ വിളിക്കും. അവളെ ഇനിമുതലെന്നും
കണികാണുവാനും കാമ പൂര്‍ത്തീകരണത്തിനുമായി-
എന്നെക്കുമായവള്‍ മാറ്റി നിര്‍ത്തപ്പെടും…..

അവളും ഈ നാടിന്‍റെ പെണ്‍കൊടി
മേല്‍വിലാസം മാത്രം ഇല്ലാത്തവള്‍..
ഇതുപോലെ ആയിരങ്ങള്‍ ഈ നാടിന്‍ നന്മ-
മരങ്ങള്‍ ഇവര്‍ ഈ നാടിന്‍ അനാഥ പെണ്‍കൊടികള്‍.

shortlink

Post Your Comments

Related Articles


Back to top button