CinemaLatest NewsMollywoodNow Showing

കടൽകടന്ന് ഉദാഹരണം സുജാത

ഒരു അമ്മയുടെയും മകളുടെയും കഥ പറഞ്ഞാണ് ഉദാഹരണം സുജാത പ്രേക്ഷകരുടെ ഇടയിലെക്കെതോയത്.ഗംഭീരവരവേൽപ് തന്നെ ചിത്രത്തിന് ലഭിക്കുകയും ചെയ്തു.കേരളത്തിൽ ലഭിച്ച സ്വീകരണത്തിന് പുറമെ ഇപ്പോൾ ചിത്രം കടൽകടന്ന് അറബി നാട്ടിൽ എത്തി നിൽക്കുകയാണ്.

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ ഉദാഹരണം സുജാത നിര്‍മ്മിച്ചിരുന്നത്. ചിത്രം യു എ യില്‍ കൂടി റിലീസ് ചെയ്യാന്‍ പോവുകയാണ്. മഞ്ജു വാര്യര്‍ തന്നെയാണ് സിനിമ യു എ യില്‍ റിലീസ് ചെയ്യുന്ന കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
പന്ത്രണ്ടാം തീയതിയാണ് ചിത്രം യു എ യില്‍ എത്തുകയെന്നും ഈ ചിത്രത്തിനായി മറുനാട്ടിലുള പ്രേക്ഷകർ എത്രത്തോളം കാത്തിരിക്കുകയായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും ഈ സന്തോഷം ചിത്രത്തിന്റെ അണിയറപ്രവർത്തകരോടൊപ്പം പങ്കുവെക്കുകയാണെന്നും അവരാണ് ഈ ചിത്രത്തിന്റെ അവകാശികളെന്നും മഞ്ജു പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close