CinemaGeneralIndian CinemaNEWS

കണ്ണവം വനത്തെ ബാഹുബലി നശിപ്പിച്ചിട്ടില്ല : വാര്‍ത്ത നിഷേധിച്ച്‌ റേഞ്ച് ഓഫിസര്‍

എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത് തിയറ്ററുകളില്‍ തകര്‍ത്തോടുവ്വ ബാഹുബലി 2- ദ കണ്‍ക്ലൂഷന്റെ ഷൂട്ടിംഗിനിടെ കണ്ണൂരിലുള്ള കണ്ണവം വനത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ ഈ മേഖലയുടെ ചുമതലയുള്ള റേഞ്ച് ഓഫിസര്‍ ജോഷില്‍ മാളിയേക്കല്‍.

ഫേസ്ബുക്കിലൂടെയാണ് തെറ്റായ വാര്‍ത്തകള്‍ക്കെതിരായ ജോഷിലിന്റെ പ്രതികരണം. വനത്തിലെ ആവാസ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഷൂട്ടിംഗ് സംഘം ആഘാതം വരുത്തിയെന്ന തരത്തിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

കണ്ണൂര്‍ ഡിഎഫ്‌ഒ യെ സമീപിച്ച്‌ നിയമപരമായ അനുമതി വാങ്ങിയ ശേഷമാണ് ഷൂട്ടിംഗ് നടന്നതെന്നും കഴിഞ്ഞ ഒന്നര ദശകത്തോളമായി പോലീസിന്റെ ജംഗിള്‍ ക്യാംപ് നടക്കുന്ന സ്ഥലത്തു മാത്രമാണ് ഷൂട്ടിംഗ് നടന്നതെന്നും ജോഷില്‍ വിശദീകരിക്കുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close