CinemaGeneralNEWS

കിരീടം ചൂടിയ ബാഹുബലിക്ക് വിടചൊല്ലി രാജമൗലി

ആയിരം കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡിലേക്ക് ബാഹുബലി അടുക്കുമ്പോള്‍ അഞ്ച് വര്‍ഷം നീണ്ട യാത്രയ്‌ക്കൊടുവില്‍ ബാഹുബലിയുമായി ബന്ധപ്പെട്ട ജോലികള്‍ അവസാനിപ്പിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ രാജ്മൗലി പ്രഖ്യാപിച്ചു.

ഇങ്ങനെ കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന അവസാനത്തെ പ്രമോഷന്‍ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് ബാഹുബലിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിച്ചതായി രാജ്മൗലി പ്രഖ്യാപിച്ചത്. ലണ്ടനിലെ പരിപാടിയ്ക്കിടെ എടുത്ത ഒരു സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതാണ് ബാഹുബലി സീരിസിന്റെ അവസാനദിവസം രാജ്മൗലി ആഘോഷിച്ചത്.

ചിത്രം യഥാര്‍ഥ്യമാക്കുന്നതില്‍ തനിക്കൊപ്പം സഹകരിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. അതേസമയം ബാഹുബലിയുടെ വന്‍വിജയത്തോടെ ആഗോളതലത്തില്‍ പേരെടുത്ത രാജ്മൗലിയുടെ അടുത്ത ചിത്രം ഏതായിരിക്കും എന്നതിനെക്കുറിച്ച് ഒരു സൂചനയും അദ്ദേഹം ഇതുവരെ തന്നിട്ടില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close