CinemaIndian CinemaLatest NewsMollywoodNew ReleaseNow Showing

കൂട്ടുകാരന്റെ ചിത്രത്തിനായി ദുൽഖറിന്റെ അഭ്യർത്ഥന

കുറഞ്ഞ കാലയളവിൽ തന്നെ നല്ലൊരു അഭിനേതാവായി പേരെടുത്ത വ്യക്തിയാണ് സൗബിൻ ഷാഹിർ.സംവിധാന സഹായിയായി സിനിമയിലേക്കെത്തി താരമായി മാറിയതാണ് സൗബിന്‍ ഷാഹിര്‍. നടനായി തിളങ്ങി നില്‍ക്കുന്നതിനിടയിലും സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന് സൗബിന്‍ വ്യക്തമാക്കിയിരുന്നു.ആ ആഗ്രഹം സത്യമാക്കിയിരിക്കുകയാണ് സൗബിൻ തന്റെ ആദ്യ സംരംഭമായ പറവയിലൂടെ. അന്‍വര്‍ റഷീദ് എന്റര്‍ടൈയിന്‍മെന്‍സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന താരമായി ദുല്‍ഖര്‍ സല്‍മാനും എത്തുന്നുണ്ട്.

തന്റെ പ്രിയസുഹൃത്തുകൂടിയായ സൗബിന്റെ സംവിധായകനായുള്ള ആദ്യചിത്രം തീയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകരോട് ഒരു അഭ്യര്‍ഥന നടത്തുകയാണ് ദുല്‍ഖര്‍. ആദ്യദിനങ്ങളില്‍ തീയേറ്ററുകളില്‍ നിന്ന് മൊബൈല്‍ ഫോണിലും മറ്റും ചിത്രത്തിന്റെ ഭാഗങ്ങള്‍ പകര്‍ത്തുന്നത് ഒഴിവാക്കണമെന്ന് പറയുകയാണ് അദ്ദേഹം.സൗബിന്റേതാണ് ചിത്രത്തിന്റെ കഥ. സൗബിനൊപ്പം നിസാം ബഷീറും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. ന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വന്തം ചിത്രവുമായി സൗബിന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close