BollywoodCinemaIndian CinemaLatest NewsNew ReleaseNow Showing

നല്ല പ്രതികരണങ്ങൾക്ക് കാതോർത്ത് ദിനേശ് പ്രഭാകർ

ഇന്നലെ പുറത്തിറങ്ങിയ ഷെഫ് എന്ന സെയിഫ് അലി ഖാൻ ചിത്രത്തിന്റെ നല്ല പ്രതികരണങ്ങൾക്കായി കാതോര്‍ത്തിരിക്കുകയാണ് ദിനേശ് പ്രഭാകർ.മുൻപ് മദ്രാസ് കഫേ,വെയ്റ്റിംഗ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു മുഴുനീള കഥപാത്രം ലഭിക്കുന്നത് ഇതാദ്യമാണെന്ന് ദിനേശ് പ്രഭാകർ പറയുന്നു.1983 എന്ന സിനിമയിലെ മികച്ച പ്രകടനമാണ് ദിനേശിനെ ഷെഫ് എന്ന സിനിമയില്‍ എത്തിച്ചത്. അലക്സ് ഉമ്മന്‍ എന്ന ട്രക്ക് ഡ്രൈവറുടെ വേഷമാണ് സിനിമയില്‍ ദിനേശിന് .ദിനേശ് മാത്രമല്ല ചിത്രത്തിലെ മലയാളി സാന്നിധ്യം.സംവിധായകനും മലയാളിയുമായ രാജ കൃഷ്ണ മേനോനും പത്മ പ്രിയയുമാണ് മറ്റു മലയാളികൾ.

Tags

Post Your Comments

Related Articles


Back to top button
Close
Close