CinemaIndian CinemaLatest NewsMollywoodNew ReleaseNow Showing

റെക്കോർഡ് നേട്ടവുമായി രാമലീല

റെക്കോർഡ് വിജയവുമായി രാമലീല യാത്ര തുടരുകയാണ്.ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസായ ചിത്രമാണ് രാമലീല. ചിത്രത്തിലെ നായകനായ ദിലീപിനെതിരെയുള്ള കേസും താരത്തിന്റെ ജയിൽവാസവുമെല്ലാം ചിത്രത്തിനെ ബാധിക്കുമെന്ന വ്യാപകമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ.എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത ഇന്നിതാ 50 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചുകൊണ്ട് റെക്കോർഡ് നേട്ടവുമായി നിൽക്കുകയാണ് അരുൺ ഗോപി എന്ന നവാഗത സംവിധായകന്റെ ചിത്രം.

സെപ്തംബര് 28 നു തീയറ്ററുകളിൽ എത്തിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.14 കോടി മുടക്കി നിർമ്മിച്ച ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ താരമായി നിൽക്കുന്നത് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടമാണെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല.കാരണം ഒരു പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ അദ്ദേഹത്തിന് അത്രത്തോളം വിശ്വാസമുണ്ടായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close