CinemaIndian CinemaLatest NewsMollywoodNew ReleaseNow Showing

വിദേശത്തും പാറി പറക്കാനൊരുങ്ങി സൗബിന്റെ പറവ

സൗബിൻ എന്ന നടൻ ആദ്യമായി സംവിധായകനായ ചിത്രമാണ് പറവ.വര്‍ഷങ്ങളായി സഹസംവിധായകന്റെയും സഹാതാരത്തിന്റെയും വേഷത്തില്‍ നടക്കേണ്ടി വന്ന സൗബിന്‍ ഷാഹിറിന്റെ സ്വപ്‌നമായിരുന്നു പറവ.ആദ്യ ചിത്രമാണെങ്കിലും ഒരു പോരായ്മയും ചിത്രത്തിന് ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല ഗംഭീരവിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് പറവ.പ്രേക്ഷകർക്ക് പൂർണ സംതൃപ്തി നൽകി ജനപ്രിയ ചിത്രമായി പറവ മാറിക്കഴിഞ്ഞു..

ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിന് ശേഷം നാളെ മുതല്‍ വിദേശത്ത് കൂടി പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്. യു എ ഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലാണ് പറവ റിലീസിനെത്തുന്നത്. അതിനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞിരിക്കുകയാണ്. സിനിമ വിദേശത്തേക്ക് എത്തിക്കുകന്നതിനൊപ്പം ഭാഷ വലിയൊരു പ്രശ്‌നം ആയിരിക്കുന്നത് കൊണ്ട് ഇംഗ്ലീഷിലും അറബിയിലും സബ് ടൈറ്റിലുകളും ഒരുക്കിയിട്ടുണ്ട് . ഇതോടെ പറവ അവിടെയും പാറി പറക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close