CinemaIndian CinemaInternationalNEWS

ഷാറൂഖ് ഖാൻ ചിത്രം ഡിയര്‍ സിന്ദഗി ആദ്യ ദിവസം പത്തു കോടി നേടുമെന്ന് ബോക്‌സോഫീസ് പ്രവചനം

കിങ് ഖാന്‍ ഷാറൂഖ് ഖാനും ആലിയ ഭട്ടും ഒന്നിക്കുന്ന ഡിയര്‍ സിന്ദഗി എന്ന ചിത്രം ആദ്യ ദിവസം തന്നെ എട്ടു മുതല്‍ പത്തു കോടിയോളം നേടുമെന്ന് ബോക്‌സോഫീസ് പ്രവചനം. ചിത്രം അമേരിക്കയിലും ദുബായിലും റിലീസായിക്കഴിഞ്ഞു. ചിത്രത്തില്‍ ആലിയ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്നാണ് യുഎസില്‍ നിന്നുള്ള റിവ്യൂ റിപ്പോര്‍ട്ടുകള്‍.

നോട്ട് നിരോധനം പല സിനിമകളുടെയും കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും ഡിയര്‍ സിന്ദഗി വന്‍ ഹിറ്റാവുമെന്നാണ് പറയുന്നത്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിനു ശേഷം ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്യുന്ന ചിത്രം ആലിയയുടെ അഭിനയ ജീവിതത്തില്‍ വഴത്തിരിവുണ്ടാക്കുന്ന ചിത്രമാവുമെന്നും പറയുന്നു. ചിത്രത്തിന്റെ ട്രെയിലറും ടീസറും പുറത്തിറങ്ങിയ മുതല്‍ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close