KeralaLatest NewsMollywood

സിനിമ നിർമ്മാണത്തിനൊരുങ്ങി പെൺസംഘടന

വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്റ്റീവ് സഘടനയുടെ ധനശേഖരണാർത്ഥം സിനിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ് സിനിമാ പ്രവർത്തകർ. വനിതകൾ മാത്രമായിരിക്കും ഇതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുക. ആരു സംവിധാനം ചെയ്‌യുമെന്നോ ആരൊക്കെ അഭിനിക്കുമെന്നോ തീരുമാനിച്ചിട്ടില്ല. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി റോഡ് ഷോകൾ നടത്താനും സംഘടന തീരുമാനിച്ചിട്ടണ്ട്.

സംവിധായികമാരായ അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, വിധു വിൻസെന്റ്, നായികമാരായ മഞ്ജു വാരിയർ, റീമ കല്ലുങ്കൽ, എഡിറ്റർ ബീന പോൾ, ക്യാമറവിമെൻ ഫൗസിയ ഫാത്തിമ എന്നിവർ സംഘടനയുടെ നേതൃത നിരയിലുണ്ട്.
സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തിനുമായാണ് ഈ സംഘടന രൂപം കൊണ്ടത്

Tags

Post Your Comments

Related Articles


Back to top button
Close
Close