CinemaInternationalKeralaLatest NewsMollywoodNEWS

അങ്കമാലി ഡയറീസ് കൊറിയയിലേക്ക്

അ​ങ്ക​മാ​ലി​ ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ ലി​ജോ ജോ​സ​ഫ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ചിത്രമായിരുന്നു അ​ങ്ക​മാ​ലി ഡ​യ​റീ​സ്. ത​ന്‍റെ സി​നി​മ​യി​ൽ പു​തു​മു​ഖ​ങ്ങ​ളെ കൊ​ണ്ടുവ​രു​ന്ന​തി​ൽ ഒ​രു മ​ടി​യു​മി​ല്ലാ​ത്ത ലി​ജോ ചി​ത്ര​ത്തി​ൽ നാ​യ​ക​നും നാ​യി​ക​യു​മ​ട​ക്കം 89 പു​തു​മു​ഖ​ങ്ങ​ളെ​യാ​യി​രു​ന്നു അ​ണിനി​ര​ത്തിയത്.

സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ പി​ന്തു​ണ​യൊ​ന്നു​മി​ല്ലാ​തെ​ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ സി​നി​മ​യു​ടെ ക​ഥ​യൊ​രു​ക്കി​യ​ത് ന​ട​ൻ ചെമ്പന്‍  വി​നോ​ദാ​യി​രു​ന്നു. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​യി​രു​ന്നു സി​നി​മ നി​ർ​മ്മി​ച്ച​ത്.2017 ന്‍റെ ആ​ദ്യ മാ​സ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യെക്കുറി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ മാ​സ​ങ്ങ​ൾ ഇ​ത്ര​യും ക​ഴി​ഞ്ഞി​ട്ടും തു​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​മ​ല​യാ​ള​ത്തി​ൽ നി​ന്നും കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഭാ​ഗ്യം അ​ങ്ക​മാ​ലി ഡ​യ​റീ​സി​ന് മുമ്പ് ലഭിച്ചിരുന്നു.

ഇ​പ്പോ​ൾ മ​റ്റൊ​രു സു​വ​ർ​ണാ​വ​സ​രം കൂ​ടി സി​നി​മ​യെ തേ​ടി എ​ത്തി​യി​രി​ക്കു​ക​യാ​ണ്.സൗത്ത് കൊ​റി​യ​യി​ൽ നി​ന്നും അ​ടു​ത്ത് വ​രാ​നി​രി​ക്കു​ന്ന ബു​സ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​ങ്ക​മാ​ലി ഡ​യ​റീ​സും പ​ങ്കെ​ടു​ക്കാ​ൻ പോകുന്നു. മുമ്പ് പൃ​ഥ്വി​രാ​ജ് നായകനായ ഉ​റു​മിക്ക് ഈ ​ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അവസരം ലഭിച്ചിരുന്നു.രാ​ജ​മൗ​ലി​യു​ടെ ബ്ര​ഹ്മ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​യും ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments


Back to top button