NEWSNostalgia

‘അഞ്ഞൂറാനെയല്ല മറിച്ചു എന്‍.എന്‍.പിള്ള എന്ന നാടകക്കാരനെ ആളുകള്‍ തിരിച്ചറിയുന്നതാണ് എന്‍റെ സന്തോഷം വിജയ രാഘവന്‍ ‘

ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ എന്നോട് ചോദിച്ചു “എന്താണ് ഉദ്ദേശം? അച്ഛന്‍ തുടര്‍ന്നു “പഠിത്തത്തില്‍ വലിയ താല്‍പര്യമില്ല എന്ന് എനിക്ക് അറിയാം, പഠിച്ചു ഉദ്യോഗസ്ഥനാവും എന്ന് പ്രതീക്ഷയൊന്നുമില്ല. അടുത്ത വര്‍ഷം ഞാനൊരു നാടകം എഴുതുന്നുണ്ട് അതില്‍ ഒരു കഥാപാത്രം ഉണ്ട് നീ അഭിനയിക്കും എങ്കില്‍ ആ കഥാപാത്രം ഞാന്‍ എഴുതാം”.

ഞാന്‍ അഭിനയിക്കാം അച്ഛാ അങ്ങനെയാണ് ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്നത്. ഞാന്‍ അന്ന്‍ ബി. എ അവസാന വര്ഷമായിരുന്നു. അന്നത്തെ അഭിനയം തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കല്‍ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ് അത്. ഇന്ന് വലിയ വലിയ കല്ലുകള്‍ എടുക്കാനുള്ള ശ്രമം എനിക്ക് അതില്‍ നിന്നുണ്ടായി.

അച്ഛന്‍ സിനിമയിലഭിനയിച്ചു കഴിഞ്ഞു ഞങ്ങള്‍ ഒന്നിച്ചു നടന്നു പോകുമ്പോള്‍ ആള്‍ക്കാര്‍ അച്ഛനെ തിരിച്ചു അറിഞ്ഞിട്ടു ‘ദോ അഞ്ഞൂറാന്‍ പോകുന്നു അഞ്ഞൂറാനേ’ എന്നൊക്കെ ഉറക്കെ വിളിക്കും. അച്ഛനു ഭയങ്കര സന്തോഷം തോന്നിയിട്ടുണ്ട് അച്ഛനെ തിരിച്ചു അറിയുന്നു എന്നുള്ളത് കൊണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. സിനിമയിലഭിനയിക്കുന്നതിനു മുന്‍പ് നാടകത്തിലെ അച്ഛനെ കണ്ടു ‘ദേ എന്‍.എന്‍ പിള്ള സാര്‍ പോകുന്നു’ എന്ന് പറയുന്ന സന്ദര്‍ഭമാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം .
സാഹിത്യത്തെയും, നാടകത്തെയും പറ്റിയൊക്കെ ബന്ധമുള്ളവര്‍ അച്ഛനെ പറ്റി വായിച്ചറിഞ്ഞിട്ടാണ് തിരിച്ചു അറിയുന്നത് അതിന്‍റെ ഒരു സന്തോഷം വളരെ വലുതാണ്‌. ഇതിപ്പോള്‍ സിനിമയിലെ ഒരു കഥാപാത്രം കണ്ടിട്ട് മാത്രമാണ് ആള്‍ക്കാര്‍ വിളിക്കുന്നത് അല്ലെങ്കില്‍ തിരിച്ചു അറിയുന്നത്. അച്ഛന്‍ അതിനപ്പുറം വേറെ ഒരു ലെവലില്‍ ഉള്ള ആളായിരുന്നു എന്നതാണ് എന്‍റെ വിശ്വാസം. അങ്ങനെയുള്ള അച്ഛനോടുള്ള ആളുകളുടെ ബഹുമാനമാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നതും, ആഗ്രഹിച്ചിരുന്നതും. മനോരമ ടിവി ചാനലിലെ അഭിമുഖ പരിപാടിയിലാണ് അച്ഛനെ കുറിച്ചു ഈ ഒരു അനുഭവം വിജയ രാഘവന്‍ പങ്ക് വെച്ചത് .

shortlink

Related Articles

Post Your Comments


Back to top button