CinemaGeneralLatest NewsMollywoodNEWS

അപ്പാനി രവിയ്ക്ക് ലാലിനേക്കാൾ ആരാധന ആരോട് ?

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ചത് എണ്‍പത്തിയാറ് പുതുമുഖങ്ങളെയാണ്. അതില്‍ തന്നെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത്ത് കുമാര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.അതുകൊണ്ടു തന്നെ ശരത്തിനു ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലും ശരത് ഒരു കേന്ദ്ര കഥാപാത്രമായി എത്തി.അതൊരു ഭാഗ്യമായാണ് കാണുന്നതെന്ന് ശരത് പറഞ്ഞിരുന്നു.എന്നാൽ ലാലിനൊപ്പം അഭിനയിച്ചെങ്കിലും ആരാധന ഉണ്ടെങ്കിലും ശരത് ഏറ്റവും കൂടുതൽ ആരാധിക്കുന്നത് മറ്റൊരു താരത്തെയാണ്.

അത് മറ്റാരുമല്ല.ചിയാൻ വിക്രം.ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താന്‍ വിക്രമിന്റെ കടുത്ത ആരാധകനാണെന്ന് ശരത്ത് പറഞ്ഞത്.സണ്ണി വെയിന്‍ നായകനായി എത്തുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് ശരത്ത് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ ചിത്രത്തില്‍ വിജയ് യുടെ ആരാധകനായിട്ടാണ് ശരത്ത് അഭിനയിക്കുന്നത് എങ്കിലും ശരിക്കും താൻ വിക്രം ആരാധകനാണെന്നാണ് ശരത്ത് പറയുന്നത് .

shortlink

Related Articles

Post Your Comments


Back to top button