BollywoodCinemaGeneralIndian CinemaNEWS

ഇതിഹാസസമാനമായ ബാഹുബലി 2 ട്രെയിലർ; 300 സ്ക്രീനുകളിൽ

 

ഇന്ത്യന്‍ ചലച്ചിത്ര ആസ്വാദകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2 ട്രെയിലർ നാളെ എത്തും. ആന്ധ്രയിലും തെലങ്കാനയിലും ഉൾപ്പടെ 250–300 സ്ക്രീനുകളിൽ ട്രെയിലർ പ്രദർശിപ്പിക്കും. രണ്ട് മിനിറ്റ് 20 സെക്കൻഡ് ആണ് ട്രെയിലര്‍. യുഎ സർട്ടിഫിക്കറ്റ് ആണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

ട്രെയിലറിലെ ദൃശ്യങ്ങളെല്ലാം ഇതിഹാസസമാനമാണെന്നും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആക്​ഷന്‍ രംഗങ്ങളാകും ട്രെയിലറിന്റെ പ്രധാന പ്രത്യേകതയെന്നു നിര്‍മ്മാതാവ് അഭിപ്രായപ്പെടുന്നു.

ചോര ഒലിക്കുന്ന മുഖവുമായുള്ള പ്രഭാസിനെ ആവിഷ്കരിച്ച ട്രെയിലറിന്റെ പ്രമൊവിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു . നാളെ വൈകിട്ട് അഞ്ച് മണിക്കാകും ട്രെയിലർ റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button