GeneralIndian CinemaMollywoodNEWS

ഇന്ത്യ – പാക് മത്സരം ആസ്വദിക്കാന്‍ പൃഥ്വിരാജ്

ക്രിക്കറ്റ് മൈതാനത്തിലെ ചിരവൈരികള്‍ ഒരിടവേളയ്ക്ക് ശേഷം ഏറ്റുമുട്ടുകയാണ്. ഈ യുദ്ധത്തില്‍ ആര് ജയിക്കുമെന്ന് അറിയാന്‍ കാണികളുടെ കൂട്ടത്തില്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജുമുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ബര്‍മിങ്ങാമിലെ എജ്ബാസ്റ്റണില്‍ ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുകയാണ്. കളികാണാന്‍ താരവുമുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് പൃഥ്വി ആരാധകരെ ഈ വിവരം അറിയിച്ചത്. കളിതുടങ്ങാന്‍ പത്ത് മിനിറ്റ് മുന്‍പത്തെ ചിത്രമാണ് പൃഥ്വി ആദ്യം പോസ്റ്റ് ചെയ്തത്. പിന്നാലെ മഴ കളി തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോയും പൃഥ്വി പോസ്റ്റ് ചെയ്തു.

ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചെങ്കിലും 10 ഓവര്‍ പൂര്‍ത്തിയാവുംമുന്‍പ് മഴ കളിമുടക്കി. 9.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 46 റണ്‍സ് ആണ് ഇന്ത്യയുടെ സ്‌കോര്‍. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്താനും ഇതിനുമുന്‍പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് കളികളില്‍ പാകിസ്താന്‍ വിജയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button