BollywoodCinema

ഇമ്രാന്‍ ഹഷ്മി തന്‍റെ പുതിയ ഹൊറര്‍ ചിത്രത്തിന് വേണ്ടി സ്വന്തം ശബ്ദക്രമീകരണം നടത്തുന്നു !!!

ഇപ്പോള്‍ ട്രാന്‍സില്‍വാനിയയിലെ റൊമാനിയയില്‍ ഡ്രാക്കുള ബംഗ്ലാവില്‍ ചിത്രീകരണം ആരംഭിച്ച രാസ് ഹൊറര്‍ സീരീസിലെ നാലാം ഭാഗം ‘ രാസ് ഫോര്‍ റീബൂട്ട് ‘ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇമ്രാന്‍ തന്‍റെ ശബ്ദംക്രമീകരിക്കുന്നത് . ചിത്രത്തിലെ ഇമ്രാന്‍റെ വേഷം ഒരു വാമ്പയറിന്‍റെത് ആയതിനാല്‍ ഇത് വരെയുള്ള ഇമ്രാന്‍റെ സിനിമകളില്‍ ഉള്ള സാധാരണ ശബ്ധത്തില്‍ നിന്നും വ്യത്യസ്തമായ് ശബ്ദം നല്‍കണമെന്ന് ആഗ്രഹമുണ്ടെന്നും അതിനായ് ഒരു പ്രൊഫഷണല്‍ ശബ്ദപരിശീലകന്‍റെ സഹായത്തോടെ പരിശീലനം നടത്തുമെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . ഈ പരിശീലകന്‍ എല്ലാ ഡബ്ബിംഗ് വേളകളിലും ഇമ്രാനോടൊപ്പം ഉണ്ടാകുമെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . ബോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാസ് ഫോര്‍ റീബൂട്ട് . മുന്‍ ഭാഗങ്ങളായ രാസ് , രാസ് ദി മിസ്റ്ററി കണ്ടിന്യൂസ് , രാസ് ത്രീഡി എന്നീ ഹൊറര്‍ ചിത്രങ്ങള്‍ വന്‍വിജയമായിരുന്നു . വിക്രം ഭട്ട് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍ . രാസ് ആദ്യ ഭാഗവും മൂന്നാം ഭാഗവും സംവിധാനം ചെയ്തത് വിക്രം ഭട്ട് തന്നെയായിരുന്നു . ഇമ്രാന്‍റെ ഏറെ പ്രശംസ നേടിയ ചിത്രങ്ങളില്‍ രാസ് സീരീസ് മുന്നില്‍ നില്‍ക്കുന്നു , ഒന്നാം ഭാഗത്തില്‍ ഇമ്രാനല്ല ദിനോ മോറിയ ആയിരുന്നു നായകന്‍ .ഈ വര്ഷം തന്നെ രാസ് ഫോര്‍ റീബൂട്ട് റിലീസ് ചെയ്യുമെന്നാണ് സിനിമയുമായ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് . രാസ് സീരീസ് മുഴുവന്‍ നിര്‍മിച്ചത് മഹേഷ്‌ ഭട്ടിന്‍റെയും മുകേഷ് ഭട്ടിന്‍റെയും ഉടമസ്ഥതയിലുള്ള വിശേഷ് ഫിലിംസ് ആണ് .

shortlink

Related Articles

Post Your Comments


Back to top button