General

കബാലി തരംഗത്തിൽ എയർ ഏഷ്യയുടെ സ്പെഷ്യൽ ഓഫർ

കബാലിയുടെ എയർലൈൻ പാർട്നെർ ആയി എയർ ഏഷ്യ കരാർ ഒപ്പിട്ടു . ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക ‘കബാലി മെനു ’ തന്നെയാണ് എയർ ഏഷ്യ വിമാനത്തിൽ ഒരുക്കിരിക്കുന്നത്. കബാലി സിനിമയുടെ ആദ്യ ദിനം മാത്രമായിരിക്കും ഈ സ്പെഷൽ ഫ്ലൈറ്റ്. ജൂലൈ 15നാണ് കബാലി റിലീസ് ചെയ്യുന്നത്.

ബംഗലൂരുവിൽ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ആണ് ഈ കിടിലൻ ഓഫർ. ഇതിൽ കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവയും ഉൾപ്പെടും. രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ഫ്ലൈറ്റ് ഏഴ് മണിക്ക് ചെന്നൈയിൽ എത്തി യാത്രക്കാരെ തിയറ്ററിൽ എത്തിക്കും. ഷോ കഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയിൽ നിന്ന് തിരിച്ച് ബംഗലൂരുവിലേക്കും എത്തിക്കും.

shortlink

Related Articles

Post Your Comments


Back to top button