CinemaKeralaLatest NewsMollywoodUncategorized

കൊച്ചി മെട്രോ: അഭിമാന നിമിഷത്തെ കുറിച്ച് താരങ്ങൾ

മലയാളികളുടെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കൊച്ചി മെട്രോക്ക് ആശംസകളുമായി നിരവധി സിനിമ താരങ്ങളാണ് എത്തിയിരിക്കുന്നത്.

കേരളത്തിന്റെ സ്വപ്നം ചിറകിലേറ്റി കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ എല്ലാവർക്കും മോഹൻലാൽ അഭിനന്ദനങ്ങൾ അറിയിച്ചു.

സംവിധായകന്‍ സാജിദ് യഹിയയുടെ വാക്കുകളിലേക്ക്:
ഞാൻ ഒരു സിനിമാ മോഹിയാണ് അതുകൊണ്ട് തന്നെ സിനിമയിൽ നിന്ന്
വിട്ട് നിന്ന് സംസാരിക്കാൻ എനിക്കറിയില്ല, മകിഴ്മതി പ്രജകൾ തങ്ങളുടെ പ്രിയപ്പെട്ട നായകനുവേണ്ടി രാജ്യം മുഴങ്ങുന്ന ശബ്ദത്തിൽ ആശംസാ വചസ്സുകളുതിർത്തതു കേട്ട് കോരിത്തരിച്ച ലോക സിനിമ പ്രേക്ഷകർ നാളെ ഒന്നുകൂടി കേൾക്കേണ്ടതുണ്ട്, ശ്രീധരൻ…. ശ്രീധരൻ…. ശ്രീധരൻ…. ശ്രീധരൻ, നമ്മുടെ മെട്രോ മാൻ ഇ.ശ്രീധരന്റെ പേര് നാളെ ഇതുപോലെ ആ ഉദ്ഘാടന വേദിയിൽ ഘോരശബ്ദത്താൽ പ്രകമ്പനം കൊള്ളിക്കാൻ കഴിഞ്ഞാൽ അതിനപ്പുറം നമുക്കീ മനുഷ്യന് നൽകാനായൊന്നുമില്ലെന്ന് ലോകം തിരിച്ചറിയും.

താജ്‌ മഹൽ കണ്ട്‌ നാം അമ്പരക്കുന്നത്‌ അതു നിർമ്മിച്ച ശിൽപ്പികളെ ഓർത്താണ്, അല്ലാതെ അതു പണികഴിപ്പിച്ച ഷാജഹാനെ ഓർത്തല്ല. മലയാളികൾ എക്കാലവും കൊച്ചി മെട്രോയെ ഓർക്കുക അതിന്റെ ശിൽപി ശ്രീധരനിലൂടെയായിരിക്കും അദ്ദേഹത്തോടൊപ്പം പണിയെടുത്ത അസംഖ്യം തൊഴിലാളികളെയായിരിക്കും അങ്ങനെയാവണം അപ്പോഴേ നമ്മൾ തൊഴിലിനെ ബഹുമാനിക്കുന്നവരാകൂ എന്ന് ജോയ് മാത്യു പറഞ്ഞു .

ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും റിമി ടോമിയും നന്ദി പറഞ്ഞു.
ജുവൽ മേരി, ടിനി ടോം തുടങ്ങിയ നിരവധി താരങ്ങളും ആശംസകളുമായി എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button