കോഴിക്കോട്: കോഴിക്കോടിനെ ഒരുപാട് ഇഷ്ടപ്പെടുന്നതായി സംവിധായകന് കെ. മധു. കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് യു.എ.ഇ മിഡില്‍ ഈസ്റ്റ് ചാപ്റ്ററിെന്റ ആഭിമുഖ്യത്തില്‍ നടന്ന ഹ്രസ്വ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ മലയാള സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരുപാട് വിഷമം ഉണ്ട്. മലയാള സിനിമയുടെ നല്ല കാലത്താണ് താന്‍ സിനിമയില്‍ എത്തിച്ചേര്‍ന്നത്. സാധാരണ കമേഴ്സ്യല്‍ സിനിമ വിജയിപ്പിക്കുന്നതിനെക്കാള് ഏറെ ബുദ്ധിമുട്ടാണ് ഷോര്‍ട്ട് ഫിലിം വിജയിപ്പിക്കുന്നത്.
അര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ഏതാണ്ട് അറുപതോളം ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ട്. പ്രവാസവും പ്രണയവും വിരഹത്തിെന്റ തീക്ഷ്ണതയും ദൃശ്യഭാഷയൊരുക്കിയ ഇക്കരെ, ഫൈവ് മിനിറ്റ്സ്, സോണിേട്ടാസ് എന്നിവ ഉള്‍പ്പെടെ 30ഒാളം ചിത്രങ്ങള്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചു. ജില്ല കലക്ടര്‍ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. കെയര്‍ ഒാഫ് സൈറാബാനു സംവിധായകന് ആന്റണി സോറി പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ നടന് രവീന്ദ്രന് ചിത്രങ്ങള്‍ പരിചയപ്പെടുത്തി. ബുധനാഴ്ച 11 മുതല്‍ ഫിലിം പ്രദര്‍ശനവും വൈകീട്ട് 6.30ന് സമാപന സമ്മേളനവും നടക്കും.
Post Your Comments