KollywoodVideos

കൊല്ലം സ്വദേശി നഹാസ് നൗഷാദിന്‍റെ വിജയ്‌ പാട്ട് തരംഗം സൃഷ്ടിക്കുന്നു

കൊല്ലം കേരളപുരം സ്വദേശി നഹാസ് നൗഷാദ് ഒരു കടുത്ത വിജയ് ആരാധകനാണ്. കുട്ടിക്കാലത്ത് ചേച്ചി നഹാസിനെ ‘തുള്ളാതെ മനവും തുള്ളും’ എന്ന വിജയ്‌ ചിത്രം കാണിച്ചു കൊടുത്തു. അന്ന് മുതല്‍ കടുത്ത വിജയ്‌ ആരാധകനാണ് നഹാസ്. വിജയ്‌യുടെ എല്ലാ ചിത്രങ്ങളും പിന്നീട് നഹാസിന് ആവേശമായി.ഇറങ്ങുന്ന മിക്ക വിജയ്‌ സിനിമകളും ആദ്യ ഷോ തന്നെ കാണാന്‍ നഹാസ് ശ്രമിക്കാറുണ്ട്. നഹാസ് വിജയ്ക്ക് വേണ്ടി ചെയ്യുന്ന രണ്ടാമത്തെ പാട്ടാണിത്. എഞ്ചിനീയറിംഗ് പഠനത്തിനായി തമിഴ്‌നാട്ടില്‍ എത്തിയതോടെ നഹാസിന്‍റെ ആരാധന പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു.

വിജയ്‌ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലാണ് നഹാസ് പാട്ട് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് പാട്ടിന്റെ നിര്‍മ്മാണ ചെലവ്. നഹാസ് നൗഷാദ് തന്നെയാണ് പാട്ടെഴുതി സംഗീതം നല്‍കി പാടിയിരിക്കുന്നത്.

ഷഫിന്‍ നൗഷാദാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ഉണ്ണി സലിം. സ്വന്തമായി ചിത്രീകരിച്ച ദ്യശ്യങ്ങളും വിജയ്‌ ചിത്രങ്ങളില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളും കോര്‍ത്തിണക്കിയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീജിത്ത് രംഗനാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. അനന്ദു, ഷമീര്‍ എന്നീവര്‍ ചേര്‍ന്നാണ് നൃത്തം ചിട്ടപ്പെടുത്തിയത്. ഷിനോയ്, ഷിന്‍ഡോ മാണി, വിഷ്ണു എ.എസ്, നിഷാദ് കരുനാഗപള്ളി, എബി ജോണ്‍ പോള്‍, ആസിഫ്, സവനന്‍, ആഷിഷ്, അന്‍സാര്‍ എന്നിവരാണ് ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.
‘എങ്ക തലപതി പോലെ യാരു മച്ചാ’ എന്നാണ് ഈ മ്യൂസിക് വീഡിയോയുടെ പേര്. ഈ വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ അരലക്ഷത്തോളം പേരാണ് കണ്ടത്. വിജയ് ചിത്രം തെരിയുടെ റിലീസിനോട് അനുബന്ധിച്ചാണ് നഹാസ് ഈ ഗാനം പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments


Back to top button