Cinema

ക്രിക്കറ്റ് ദൈവം സച്ചിന്‍ ചലച്ചിത്രലോകത്തേക്ക്

ക്രിക്കറ്റ് പ്രേമികള്‍ക്കും സിനിമാ പ്രേമികകള്‍ക്കും ഒരേപോലെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത് . ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടൂല്‍ക്കര്‍ സിനിമയില്‍ അഭിനയിക്കുന്നു . പ്രമുഖ ബ്രിട്ടീഷ് ഡോക്ക്യുമെന്‍ററി സംവിധായകനായ ജെയിംസ് എര്‍സ്കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ സച്ചിന്‍ വെള്ളിത്തിരയിലേക്ക് കാല്‍വയ്പ്പ്‌ നടത്തും . സച്ചിന്‍റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഇത് . സച്ചിന്‍റെ ക്രിക്കറ്റ് ജീവിതം ഏവര്‍ക്കും സുപരിചിതമായതിനാല്‍ വ്യക്തിജീവിതത്തിലായിരിക്കും ചിത്രത്തില്‍ പ്രാധാന്യം . നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയ മികവ തെളിയിചെങ്കിലും ആദ്യമായാണ്‌ സച്ചിന്‍ സിനിമയില്‍ അഭിനയിക്കുന്നത് . മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 നോട്ട് ഔട്ട്‌ എന്നാ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത് . ലോകമൊട്ടാകെയുള്ള രണ്ടായിരം തീയറ്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത് .ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ ജീവിതകഥ സിനിമയാക്കുന്നത് കാത്തിരിക്കാം

shortlink

Related Articles

Post Your Comments


Back to top button