CinemaGeneralIndian CinemaLatest NewsNEWSTollywood

ഞാന്‍ ഒരിക്കലും ആ കാര്യങ്ങള്‍ പൊതുസ്ഥലത്ത് പറയാന്‍ പാടില്ലായിരുന്നു; ശ്രീദേവിയോട് ഖേദം പ്രകടിപ്പിച്ച് രാജമൗലി

ബാഹുബലിയിലെ അവസരം നിഷേധിച്ചതുമായി ബന്ധപ്പെട്ട് ശ്രീദേവിയെ കുറിച്ച പറഞ്ഞ കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി രാജമൗലി. ബാഹുബലിയിൽ ശിവകാമിയാകാൻ ആദ്യം മനസ്സിൽ കണ്ടത് ശ്രീദേവിയെയായിരുന്നു. എന്നാൽ ശ്രീദേവിയുടെ നിബന്ധനകൾ അംഗീകരിക്കാൻ പറ്റാത്തതുകൊണ്ട് അത് ഉപേക്ഷിക്കുകയായിരുന്നു എന്ന് രാജമൗലി പറഞ്ഞിരുന്നു. ഇതിനെതിരെ ശ്രീദേവി രംഗത്തെ വന്നിരുന്നു.

‘ഞാന്‍ പത്ത് കോടി ചോദിച്ചു, ഒരു ഹോട്ടലിന്റെ മുഴുവന്‍ നിലയും എനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു, സിനിമയിലെ ഷെയറും, പോരാതെ 10 വിമാന ടിക്കറ്റുകളും ചോദിച്ചു. ഇതല്ലേ രാജമൗലിയുടെ ആരോപണം? 50 വര്‍ഷമായി സിനിമയില്‍. വിവിധ ഭാഷകളിലായി 300 ലധികം സിനിമകളില്‍ അഭിനയിച്ചു. ഇത്തരം വലിയ ആവശ്യങ്ങള്‍ നിരത്തിയിട്ടാണ് ഞാന്‍ സിനിമയില്‍ വിജയിച്ചതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നോട് സംസാരിച്ചത് നിര്‍മാതാവാണ് അല്ലാതെ രാജമൗലിയല്ല. അദ്ദേഹത്തിനെ ചിലപ്പോള്‍ നിര്‍മാതാവ് തെറ്റിദ്ധരിപ്പിച്ചതാകാം. അതെക്കുറിച്ച്‌ എനിക്കറിയില്ല. പിന്നെ എന്റെ ഭര്‍ത്താവ് ഒരു നിര്‍മാതാവാണ്.

അദ്ദേഹത്തിന് ഒരു നിര്‍മാതാവിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയം. അതുകൊണ്ട് ഇവര്‍ പറഞ്ഞതൊന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. രാജമൗലി അന്തസ്സുള്ള വ്യക്തിയാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ ഈ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു ‘എന്ന് ശ്രീദേവി പറഞ്ഞിരുന്നു. 

ഇപ്പോൾ ശ്രീദേവിക്കെതിരെ പറഞ്ഞതിന് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് രാജമൗലി. ‘ജനങ്ങള്‍ക്ക് ആരുടെ വാക്കുകള്‍ വേണമെങ്കിലും വിശ്വസിക്കാന്‍ അവകാശമുണ്ട്. പക്ഷെ ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ ഒരിക്കലും ആ കാര്യങ്ങള്‍ പൊതുസ്ഥലത്ത് പറയാന്‍ പാടില്ലായിരുന്നു. എനിക്ക് ശ്രീദേവിയോട് കടുത്ത ബഹുമാനമുണ്ട്. മുംബൈ കീഴടക്കിയ തെന്നിന്ത്യയില്‍ താരങ്ങളുടെ പ്രതീകമാണവര്‍. പുതിയ ചിത്രം മോം വലിയ വിജയമായി തീരട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു എന്നും രാജമൗലി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button