CinemaNEWS

ദിലീപിനെതിരെ സംസാരിച്ച ഭാഗ്യലക്ഷ്മിക്ക് സിനിമയില്ലെന്ന് ആലപ്പി അഷ്റഫ്; വായടപ്പിക്കുന്ന മറുപടി നല്‍കി സജി നന്ത്യാട്ട്‌

മാധ്യമ ചര്‍ച്ചകളില്‍ ദിലീപിനെതിരെ സംസാരിച്ചതിനാല്‍ ഭാഗ്യലക്ഷ്മിയെ ആരും സിനിമയിലേക്ക് ഡബ്ബ് ചെയ്യാന്‍ വിളിക്കുന്നില്ല എന്ന വാദവുമായി സംവിധായകന്‍ ആലപ്പി അഷ്റഫ്. ആലപ്പി അഷ്റഫിന് വായടപ്പിക്കുന്ന മറുപടി നല്‍കികൊണ്ട് നിര്‍മ്മാതാവ് സജി നന്ത്യാട്ട്‌ രംഗത്തെത്തി.

“ദിലീപിന് എതിരായുള്ള ഒരു വിഭാഗം സിനിമയില്‍ ഉണ്ടല്ലോ. അത് നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. അവര്‍‍ എന്തുകൊണ്ട് ഭാഗ്യലക്ഷ്മിയെ വിളിച്ചു ഡബ്ബ് ചെയ്യിപ്പിക്കുന്നില്ല”, എന്നായിരുന്നു സജി നന്ത്യാട്ടിന്റെ മറുചോദ്യം.

ഭാഗ്യലക്ഷ്മിയെ മലയാള സിനിമയില്‍ നിന്ന് ഒതുക്കുന്നു എന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണെന്നും റിപ്പോര്‍ട്ടര്‍ ചാനലില്‍ സംസാരിക്കവേ സജി നന്ത്യാട്ട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button