Shooting In Progress

ധനുഷ് നായകനാകുന്ന ഗൗതം മേനോന്‍ സിനിമയുടെ ചിത്രീകരണം തുര്‍ക്കിയില്‍

ധനുഷ് നായകനാകുന്ന ഗൗതം മേനോന്‍ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ തുര്‍ക്കിയാണ്.

‘എന്നൈ നോക്കി പായും തോട്ട’ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്‌ തെലുങ്ക്‌ താരം റാണ ദഗ്ഗു ബട്ടിയാണ്. ഗാനങ്ങള്‍ ഉള്‍പ്പടെ ചിത്രത്തിലെ നിര്‍ണായകമായ സീനുകള്‍ എല്ലാം തുര്‍ക്കിയില്‍ തന്നെയാകും ചിത്രീകരിക്കുക.

സിനിമ സംഘം തുര്‍ക്കിയില്‍ എത്തിയെങ്കിലും ധനുഷ് ഈ മാസം ഒടുവിലോടെ തുര്‍ക്കിയിലേക്ക് പറക്കും. ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കാന്‍ എ.ആര്‍ റഹ്മാനും ഉണ്ടാകും എന്നതാണ് സൂചന. ധനുഷിനൊപ്പം ചിത്രത്തില്‍ മേഘ ആകാശും ഉണ്ടാകും.
പ്രേക്ഷകര്‍ ആകാംഷപൂര്‍വ്വം കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാകും ‘എന്നൈ നോക്കി പായും തോട്ട’.

shortlink

Related Articles

Post Your Comments


Back to top button