BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

നടനൊപ്പം പുകവലിച്ച നടിയ്ക്ക് നേരെ ആക്രമണം

 
 
ഷാരൂഖ് ഖാന്‍ ചിത്രം റായിസിലൂടെ ശ്രദ്ധേയയായ പാക്‌ നടി മഹിറ ഖാനെതിരെ സൈബര്‍ ആക്രമണം. രണ്‍വീര്‍ സിങിനൊപ്പം പുകവലിക്കുന്ന ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് നടിയ്ക്കെതിരെ ട്രോളും ആക്രമണവും ആരംഭിച്ചിരിക്കുന്നത്. ജാതീയമായ വേര്തിരുവുകള്‍ ഉയര്‍ത്തിക്കാട്ടികൊണ്ടാണ് ആക്രമണം. ഒരു മുസ്ലീം വനിത, പ്രത്യേകിച്ചും പാകിസ്താന്‍ വംശജയായ യുവതിയെ ഹിന്ദു പുരുഷനൊപ്പം കണ്ടതിന്റെ ദേഷ്യമാണ് ആക്രമണത്തില്‍ കാണുന്നത്.
 
പാതി നഗ്നമായ വസ്ത്രമാണ് മഹിറ ധരിച്ചതെന്നും സദാചാര വാദികള്‍ പറയുന്നു. മഹിറ പാകിസ്താനിയാണെന്നുള്ളതാണ് പലരുടേയും പ്രശ്നം. രണ്‍വീറിനെ മാറ്റി നിര്‍ത്തിയുള്ള ആക്രമണമാണ് ചിലര്‍ അഴിച്ചുവിട്ടതെന്നതും ശ്രദ്ധേയമാണ്.
ഒരു കുഞ്ഞിന്റെ അമ്മയായ മഹിറയ്ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ ചെയ്യാന്‍ കഴിയുന്നതെന്നാണ് ചിലരുടെ ചോദ്യം.
 
ഇരുവരും സിഗരറ്റ് വലിക്കുന്ന ചിത്രം ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഹിറയെ പിന്തുണച്ച്‌ ആരാധകരില്‍ ചിലരും പാകിസ്താനി നടന്‍ അലിസഫറും രംഗത്തെത്തി. പുകലവിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനുമാത്രമല്ലെന്നും സ്ത്രീയ്ക്കുമുണ്ടെന്നും ചിലര്‍ പറഞ്ഞു. മഹിറയെ അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കാന്‍ അനുവദിക്കൂ എന്നും അഭിപ്രായം ഉയര്‍ന്നു.
 

shortlink

Related Articles

Post Your Comments


Back to top button