East Coast VideosVideos

പങ്കജവിലോചനനായ കണ്ണന്‍റെ മുന്നില്‍ തൊഴുകൈയ്യോടെ

കൃഷ്ണഭക്തി എന്നത് വാക്കുകള്‍ക്കതീതമായ ഒരനുഭവമാണ്. അനാദികാലം മുതല്‍ ആലാപുകളായും, ഭജനുകളായും, സ്തുതികളായും, കീര്‍ത്തനങ്ങളായും കൃഷ്ണഭക്തിയുടെ വിവിധ ഭാവതലങ്ങള്‍ ഭക്തര്‍ നെഞ്ചിലേറ്റി വരുന്നു. ആ അനുസ്യൂതപ്രവാഹത്തിലെ ചില അന്വശ്വരമുത്തുകള്‍ സന്തോഷ്‌ വര്‍മ്മയുടെ സംഗീത സംവിധാനത്തിലും, വിജയന്‍ ഈസ്റ്റ്കോസ്റ്റിന്‍റെ സംവിധാനചാരുതയിലും ദൃശ്യശ്രവ്യ ഭംഗിയില്‍ ചാലിച്ചെടുത്ത് അവതരിപ്പിക്കുകയാണ് ഈസ്റ്റ്കോസ്റ്റ് ഓഡിയോസ് “തൊഴുകൈയ്യോടെ” എന്ന പുതിയ ഭക്തിഗാന ആല്‍ബത്തില്‍.

“തൊഴുകൈയ്യോടെ” ഗാനോപഹാര സീരിസിലെ മൂന്നാം വോള്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള “പങ്കജവിലോചനന്‍” എന്ന ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വിജയന്‍ ഈസ്റ്റ്കോസ്റ്റ് സംവിധാനം ചെയ്ത ഈ വീഡിയോയുടെ ഛായാഗ്രഹണം അനില്‍ നായരും ചിത്രസംയോജനം ഷിജിയും നിര്‍വഹിച്ചിരിക്കുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments


Back to top button