BollywoodCinemaHollywoodMovie Reviews

പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് !! അതും നമ്മുടെ റോക്കിനൊപ്പം !!

ബേവാച്ചിനെ അടിസ്ഥാനമാക്കിയുള്ള ഹോളിവുഡ് ചിത്രത്തില്‍ ആണ് പ്രിയങ്ക ചോപ്ര ഒരു ഭാഗമാവുന്നത് . ബോളിവുഡ് സൂപ്പര്‍ നായിക പ്രിയങ്ക ചോപ്ര തന്നെയാണ് മാധ്യമങ്ങളെ ഈ വിവരം അറിയിച്ചത് , ഹോളിവുഡ് നടന്മാരായ ഡാനി റോക്ക് ജോണ്‍സനും സാക് എഫ്രോനും ഒപ്പം ഉടന്‍ ഷൂട്ടിങ്ങില്‍ പങ്കുചേരുമെന്നും പ്രിയങ്ക പറഞ്ഞു . 1990കളിലെ കാലിഫോര്‍നിയ ലൈഫ് ഗാര്‍ഡ്സിനെ പറ്റിയുള്ള ടീവി സീരീസ് ആണ് ബേവാച് , ഇതിപ്പോള്‍ സിനിമയാക്കുകയാണ് , സേത്ത് ഗോര്‍ഡോണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് , ബേവാച് പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റമാണ് . ഇന്റര്‍നാഷണല്‍ തരംഗങ്ങള്‍ ഉയര്‍ത്തി പ്രിയങ്കയുടെ അമേരിക്കന്‍ ടീവി സീരീസ് ആയ ക്വാണ്ടിക്കോ മുന്‍നിരയിലുണ്ട് , ബേവാച് സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും .

shortlink

Related Articles

Post Your Comments


Back to top button