BollywoodCinemaGeneralIndian CinemaNEWS

ബാഹുബലിയെക്കാള്‍ കരുത്തന്‍ ഭല്ലാവോ ദേവന്‍!

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹമാണ്ഡ ചിത്രം ബാഹുബലിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ബാഹുബലിയെക്കാള്‍ കരുത്തനായ വില്ലന്‍ ഭല്ലാവോ ദേവന്‍റെ പോസ്റ്റര്‍ ആരാധര്‍ക്കായി സമര്‍പ്പിച്ചത് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ്. റാണാ ദഗ്ഗുബാട്ടിയാണ് ഭല്ലാവോ ദേവന്റെ വേഷം ചെയ്യുന്നത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയത് കരണ്‍ ജോഹറാണ്. പ്രഭാസ്, റാണാ ദഗ്ഗുബട്ടി, തമന്നാ ഭാട്ടിയ, അനുഷ്‌ക്കാ ഷെട്ടി, രമ്യാ കൃഷ്ണന്‍, സത്യരാജ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രില്‍ 28ന് പുറത്തിറങ്ങും. ആര്‍ക്കാ മീഡിയ വര്‍ക്ക്‌സാണ് ബാഹുബലി: ദ് കണ്‍ക്ലൂഷന്റെ നിര്‍മ്മാതാക്കള്‍.

shortlink

Related Articles

Post Your Comments


Back to top button