East Coast VideosGeneralNEWSSongsVideos

ഭാരതം ഞങ്ങളുടെ മണ്ണാണ്- രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഛിദ്രശക്തികൾക്ക് ശക്തമായ താക്കീതുമായി ഒരു വീഡിയോ

ദേശീയത എന്നാൽ ശക്തമായി എതിർക്കപ്പെടേണ്ടതാണ്, പൗരസ്വാതന്ത്ര്യം എന്ന വാക്കിന്റെ ബലത്തിൽ അതിനെ തൃണവദ്ഗണിക്കണം എന്നൊക്കെയുള്ള ആഹ്വാനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന അവസ്ഥയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ. ഈ ലോകത്ത് ഒരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത അത്രയും മഹത്തരമായ സംസ്ക്കാരവും, പാരമ്പര്യവും സ്വന്തമായുള്ള നമ്മുടെ നാടിനെ അകത്തും, പുറത്തുമുള്ള ചില ഛിദ്ര ശക്തികൾ ചേർന്ന് തളർത്താൻ ശ്രമിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍, രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തമായ താക്കീതുമായി ടീം ഈസ്റ്റ് കോസ്റ്റ് രംഗത്തെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് നേരത്തേ പുറത്തിറക്കിയ “കാൽപ്പാടുകൾ” എന്ന ദേശീയോത്ഗ്രഥന ഗാനസമാഹാരത്തിലെ ” ഭാരതം ഞങ്ങളുടെ മണ്ണാണ്” എന്ന ഗാനത്തിന്റെ വീഡിയോയിലൂടെയാണ് രാജ്യദ്രോഹികള്‍ക്കെതിരെയുള്ള പ്രതിഷേധം അറിയിക്കുന്നത്.

വീഡിയോ കാണാന്‍

ഇരുമ്പനം ഗോപാലന്‍ വരികളെഴുതി, ഫ്രാന്‍സിസ് വലപ്പാട് സംഗീതം നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് കെസ്റ്റെര്‍, ദലീമ, സൗദ തുടങ്ങിയവരാണ്. വിജയന്‍ ഈസ്റ്റ് കോസ്റ്റാണ് വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. ക്യാമറ അനില്‍ നായരും, എഡിറ്റിംഗ് ഷിജി വെമ്പായവുമാണ് കൈകാര്യംചെയ്തിട്ടുള്ളത്. രഞ്ജിത്ത്, ദീപു, പ്രശാന്ത്, ഏക്‌ത, വിദ്യ, ഫജിയ തുടങ്ങിയവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button