CinemaGeneralMollywoodNEWS

രാവണനായി മലയാളികളുടെ പ്രിയതാരം

 

അപ്രതീക്ഷിത മരണം ഏറ്റുവാങ്ങിയ കുഞ്ഞു പ്രതിഭ ക്ലിന്റിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ രാവണ വേഷത്തിലും ഉണ്ണി മുകുന്ദന്‍ എത്തുന്നു. ചിത്രത്തില്‍ ക്ലിന്റിന്റെ അച്ഛന്‍ എം.ടി.ജോസഫായാണ് ഉണ്ണിയെത്തുന്നത്. യുദ്ധത്തില്‍ മകന്‍ മേഘനാഥന്‍ കൊല്ലപ്പെടുമെന്ന് അറിയുന്ന രാവണന്റെ വേദനയിലൂടെ ഒരു പിതാവിന്റെ ദു:ഖം ഒപ്പിയെടുക്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. ഈയൊരു രംഗത്തിലാണ് ഉണ്ണി രാവണന്റെ വേഷത്തിലെത്തുന്നത്.

ക്ലിന്റിന്റെ അമ്മ ചിന്നമ്മയായി റിമ കല്ലിംങ്കലും ക്ലിന്റായി മാസ്റ്റര്‍ അലോകുമാണ് വേഷമിടുന്നത്. കെ.പി.എസി ലളിത, വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, ജോയ് മാത്യു, സലിം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗോകുലന്‍ ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇളയരാജയരാണ് സംഗീത സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button