BollywoodCinemaGeneralIndian CinemaNEWSTrailersVideos

മാസ്മരിക ബാറ്റിംഗിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സുമായി സച്ചിൻ

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെട്ട ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതകഥ പറയുന്ന സിനിമ സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ജെയിംസ് എര്‍സ്കൈനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സച്ചിന്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ സച്ചിന്‍തന്നെയാണ് മുബൈയില്‍ നടന്ന ചടങ്ങില്‍ പുറത്തുവിട്ടത്.

സച്ചിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കിയാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ഒരുക്കിയിരിക്കുന്നത്. സച്ചിന്റെ കുട്ടിക്കാലത്തിലൂടെ തുടങ്ങുന്ന ട്രെയിലര്‍ ഒദ്യോഗിക ജീവിതത്തിലൂടെയും വ്യക്തി ജീവിതത്തിലൂടെയും കടന്നുപോകുന്നു.

സച്ചിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വീരേന്ദര്‍ സെവാഗും സച്ചിന്റെ മകന്‍ അര്‍ജുനും അഭിനയിക്കുന്നുണ്ട്. ധോണിയുടെയും അസറുദ്ദീന്‍റെയും ജീവിതം പ്രമേയമാക്കിയ സിനിമകൾക്ക് ശേഷം ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സച്ചിൻ എ ബില്യൺ ഡ്രീംസ്.

ചിത്രം നിര്‍മിക്കുന്നത് 200 നോട്ട് ഔട്ട് പ്രൊഡക്ഷന്‍സാണ്. എ ആര്‍ റഹ്മാനാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിനായി സംഗീതം ഒരുക്കിയത്. അടുത്തമാസം 26ന് ചിത്രം തീയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button