BollywoodCinemaGeneralMollywoodNEWS

മോഹന്‍ലാല്‍ ബോളിവുഡില്‍ സജീവമാകാത്തതിനു കാരണമിതാണ് !

നടി നടന്മാര്‍ ഭാഷ ഏതെന്ന് നോക്കാതെ ഓടി നടന്നു അഭിനയിക്കുന്നവരാണ്. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്കും അവിടെ നിന്നും ഇവിടെയ്ക്കും വന്നു നിരവധി ചിത്രങ്ങള്‍ ചെയ്ത താരങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ മലയാള സിനിമയിലെ താര ചക്രവര്‍ത്തി മോഹന്‍ലാല്‍ വളരെക്കുറച്ചു അന്യഭാഷ ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. അതിനുള്ള കാരണം വ്യക്തമാക്കുകയാണ് താരം.

മോഹന്‍ലാലിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ആഗിനു 15 വര്‍ഷമായതിനോടനുബന്ധിച്ചു ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കുന്നത്. ബോളിവുഡില്‍ പിന്നെയും വരാത്തതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. താന്‍ മാറി നിന്നതോ എനിക്ക് നല്ല തിരക്കഥകള്‍ കിട്ടാത്തതോ അയിരുന്നില്ല കാരണമെന്നും നല്‍കാന്‍ തിയ്യതി ഇല്ലാത്തതായിരുന്നു പ്രധാന കാരണമെന്ന് മോഹന്‍ലാല്‍ പറയുന്നു. മലയാളത്തിന്റെ തിരക്കില്‍ മറ്റ് ചിത്രങ്ങള്‍ക്ക് വാക്ക് കൊടുക്കാന്‍ കഴിയുന്ന ഒരു അവസ്ഥയിലായിരുന്നില്ല താനെന്നും തുറന്നു പറയുന്ന മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി രാംഗോപാല്‍ വര്‍മ്മയ്ക്കൊപ്പം ബോളിവുഡില്‍ എത്താന്‍ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തുന്നു

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും മോഹന്‍ലാലും ആദ്യമായി ഒരുമിച്ച ചിത്രം കമ്പനി പുറത്തിറങ്ങിയിട്ട് 15 വര്‍ഷം പൂര്‍ത്തിയായി. വീരപ്പള്ളി ശ്രീനിവാസന്‍ ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ബോളിവുഡ് സിനിമാ ലോകത്തെ അദ്ദേഹം അമ്പരപ്പിച്ചിരുന്നു.

രാം ഗോപാല്‍ വര്‍മ്മ പുതിയ കാല ഇന്ത്യന്‍ സിനിമയുടെ പ്രയോക്താക്കാളില്‍ പ്രധാനിയായിരുന്നുവെന്നതും അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുക എന്നത് അംഗീകാരമായും കരുതുന്നത് കൊണ്ടാണ് കമ്പനിയില്‍ അഭിനയിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button