CinemaGeneralMollywoodNEWS

വിജയ കൂട്ടുകെട്ടില്‍ ത്രീഡി ചിത്രവുമായി ജനപ്രിയ നായകന്‍

 

ടു കണ്‍ട്രീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വീണ്ടും റാഫീ ദിലീപ് കൂട്ടുകെട്ട്. കെ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് റാഫിയാണ്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ദിലീപ് മജീഷ്യന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്.

തിരുവനന്തപുരം പ്രധാന ലൊക്കേഷനായ ചിത്രം ഒരു കോമഡി ചിത്രം തന്നെയായിരിക്കും. നമിത പ്രമോദ് ആണ് നായിക. അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ദിലീപ് ഉടന്‍ തന്നെ റാഫി ചിത്രത്തില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button