GeneralNEWS

ശ്രുതിഹാസനെ പരിഹസിച്ച് ശിവകാർത്തികേയൻ

പല പ്രമുഖ നടിമാരും ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കില്ല എന്ന് പറഞ്ഞുവത്രെ. എന്നാൽ ആ പ്രമുഖ നടിമാര്‍ വേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് തങ്ങള്‍ക്ക് കീര്‍ത്തി സുരേഷിനെ നായികയായി കിട്ടിയതെന്നും മികച്ച അഭിനയമാണ് കീര്‍ത്തി കാഴ്ചവച്ചത് എന്നും ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കി.

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റെമോ എന്ന ചിത്രത്തില്‍ ഒരു പെണ്‍ നേഴ്‌സായിട്ടാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്.

നടി ശ്രുതി ഹാസനെ ആയിരുന്നു റെമോ ടീം ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ ശിവകാർത്തികേയൻ ആയ കാരണത്താൽ നടി ഈ ഓഫർ നിരസിക്കുകയായിരുന്നു.

വിജയ്, സൂര്യ, അജിത് പോലുള്ള വലിയതാരങ്ങള്‍ക്കൊപ്പം മാത്രമേ നായികയായി അഭിനയിക്കൂ എന്ന നിലപാടിലാണിപ്പോള്‍ ശ്രുതിഹാസന്‍. രജനിമുരുകന് ശേഷം ശിവകാർത്തികേയനും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയാണ് റെമോ.

shortlink

Related Articles

Post Your Comments


Back to top button