CinemaGeneralIndian CinemaMollywoodNEWS

സന്തോഷ് പണ്ഡിറ്റും മമ്മൂട്ടിയും ഒന്നിക്കുന്നു

സിനിമയുടെ എല്ലാ മേഖലയിലും കൈവച്ച് വിവാദങ്ങളിലൂടെ ശ്രദ്ധേയനായ സോഷ്യല്‍ മീഡിയയുടെ പ്രിയതാരം സന്തോഷ് പണ്ഡിറ്റ് ആദ്യമായി മറ്റൊരു സംവിധായന്റെ കീഴില്‍ അഭിനയിക്കുന്നു. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചിത്രത്തിലാണ് സന്തോഷ്‌ വേഷമിടുന്നത്.

മമ്മൂട്ടിയെനായകനാക്കി അജയ് ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥാ ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും സന്തോഷ് പണ്ഡിറ്റ് എത്തുക. കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി .

കൃഷ്ണനും രാധയും, ടിന്റുമോൻ എന്ന കോടീശ്വരൻ, മിനിമോളുടെ അച്ഛൻ എന്നീ ചിത്രങ്ങൾ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് പണ്ഡിറ്റ്. കൃഷ്ണനും രാധയും തിയറ്ററുകളിൽ റിലീസും ചെയ്തിരുന്നു.

ഉണ്ണി മുകുന്ദൻ, ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേശ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്.മുഹമ്മദാണ് ഈ ബിഗ്ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. റോയൽ സിനിമാസിന്റെ ആദ്യ ചിത്രമാണിത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button